അച്ഛൻ

അച്ഛൻ

ശംസീർ ചാത്തോത്ത്

അച്ഛൻ മരിച്ചതിൽ പിന്നെ
‘അമ്മ കരഞ്ഞില്ല
ഉറങ്ങാത്ത രാത്രികളിൽ
ആകാശം നോക്കിയിരിക്കുമെൻ
അമ്മ
പാതിരാവ് കഴിഞ്ഞിട്ടും
ഉറങ്ങാത്തയെന്റെ അമ്മയിൽ കാണുന്നത്
അച്ഛന്റെ ഓർമ്മക്കിനാവുകളാണ്
അങ്ങുദൂരെ ആകാശത്ത്
മിന്നുന്ന നക്ഷത്രങ്ങളിൽ
ഏറ്റവും തിളങ്ങുന്ന നക്ഷത്രം
ചൂണ്ടി കാണിച്ച്
എന്റെമ്മ പറഞ്ഞു
അതാണ് നിന്റെ അച്ഛനെന്ന്
പകലിൽ തീന്മേശയിലിരുന്നപ്പോൾ
ചോറ്റുപത്രം ചൂണ്ടിയും
‘അമ്മ പറഞ്ഞത്
അതുതന്നെയാണ്.