ജിതിൻ ജോസഫ്
ഒരിക്കൽ എന്റെ കൂട്ടുകാരൻ എന്നോട് ചോദിച്ചു,
നിന്റെ അമ്മ ഏറ്റവും കൂടുതലായി ഇടാറുള്ള അത് ഏതു തരം വസ്ത്രമാണ്.?
“സാരിയോ..?
അതോ ചുരിദാർറോ”.?
“ഇതു രണ്ടും അല്ല” ഞാൻ പറഞ്ഞു.
“പിന്നെയോ.”?
“നൈറ്റിയും അതിനുമുകളിൽ കെട്ടുന്ന ചിലപ്പോൾ കറുപ്പും, ചിലപ്പോൾ നീലയും നിറമുള്ള ഏപ്രണും…”
അവന്നു പൊട്ടിച്ചിരിച്ചു..
പിന്നീട് ഒരിക്കലും ഞാൻ ഈ സത്യം
ആരോടും തുറന്നു പറഞ്ഞിട്ടില്ല..
പരിഷ്ക്കാരി അല്ല അടുക്കളക്കാരി ആണ് എന്റെ അമ്മ…