അടുപ്പകം

അടുപ്പകം

സജദില്‍ മുജീബ്

ചാരം മൂടിക്കിടക്കുന്നു
ഒരു കനല്‍മനസ്..
ഒരിളം കാറ്റില്‍ പോലും
നീറ്റലണയാതെ
ആളിക്കത്താന്‍ വെമ്പുമ്പോള്‍..

ഒാരോ
വിറകിളക്കങ്ങളും
ആജ്ഞകളുടെ
തീപ്പൊരിയുയര്‍ത്തുമ്പോള്‍..

ചുമലിലൊരു കലഭാരമായ്
ജീവിതം തിളച്ചുമറിയുമ്പോള്‍..

പതഞ്ഞിറങ്ങിയ
വെന്തജലം
കനലണയ്ക്കുമ്പോള്‍..

ഒരു
കരിവാരിക്കരണ്ടിയില്‍
അടുപ്പകമൊടുങ്ങുന്നു..,