അപ്‌ഡേഷൻ

അപ്‌ഡേഷൻ

മുഹമ്മദ് മുസ്താഖ്തീം എം

ഒരു ആർത്തനാദം വായുവിനെ കീറിമുറിച്ചെന്റെ ശ്രവണ നാളത്തിലേക്ക് ഇറങ്ങി. ഒരു ആൾ ഉയരത്തിൽ ഒരു കുട്ടി വീഴാനിരിക്കുന്നു, അടിഞ്ഞുകൂടിയ ആയിരങ്ങൾ ഫോൺ പുറത്തെടുത്തു ‘പരിഷ്കാരികൾ’ ക്യാമറ ഫ്ലാഷ് ഓൺ ചെയ്തു, വർത്തമാനം പറയാറായിട്ടില്ലാത്ത പൈതൽ അറിയാവുന്ന ‘ഭാഷ’ കരച്ചിലിൽ മാത്രം തങ്ങി, ചെലവർ അടുത്തുനിന്ന് പറയുന്നുണ്ട് “ഒരു കസേര ഇട്ട് കയറിയ കിട്ടില്യേ അതിനെ” പൈതൽ കരഞ്ഞു താഴേക്ക് നോക്കി തിങ്ങിനിറഞ്ഞ ആയിരം പരിഷ്കാരികൾ ആയിരം അമ്പിളി വിടർത്തിയിരിക്കുന്നു,കുട്ടി പൂതി മൂത്ത് കൈവിട്ടുന്നു,ക്യാമറകൾ താഴേക്ക് സാവധാനം ചെരിയുന്നു, പരിഷ്കാരികൾ വീഡിയോ സേവ് ചെയ്ത് നടന്നകന്നു അടുത്ത ‘നന്മമരസ്ഥാനം’ തേടി, പുതിയ “അപ്ഡേഷൻ” തേടി.