അവനവൾ

അവനവൾ

പ്രേം കൃഷ്ണൻ

മഴ പെയ്യുന്നത്
രസത്തിനല്ല .
എന്നാൽ
മഴയൊരു രസവുമാണ്‌ .

വരൾച്ച
വല്ലാതെ വിവശമാകുമ്പോൾ
ഒരു മഴത്തുള്ളി
അകന്ന് നിൽക്കുന്നൊരു
സമുദ്രമാകും .

ഓർമകളിൽ
എത്രനാൾ
നിർത്താതെ
പെയ്തത്തിനു ശേഷമാണ്
അത്
മണ്ണിനെയും
മരങ്ങളെയും
തുടർചോദ്യങ്ങളാക്കുന്നത് ?

അനേക മഴത്തുള്ളികളെ
ഒരു സ്വന്തം തുള്ളിയായി
ഓരോരുത്തരും
അകത്തളങ്ങളിലേറ്റ്
തുടങ്ങുമ്പോഴേക്കും
എല്ലാ ആണുങ്ങളും
കാമുകിമാരായും
പെണ്ണുങ്ങൾ
കാമുകൻമ്മാരുമായി മാറി
മനസ്സിൽ
ലിംഗമാറ്റശസ്ത്രക്രിയ നടത്താറുണ്ട്.
സ്വയമറിയാതെ .

മഴയെ
പുതിയൊരു
പേര് വിളിക്കുന്നു.

” അവനവൾ “