​ആധി

​ആധി

ഹിത

നേരു ചൊല്ലണം

നേർവഴിതാണ്ടണം’

നേർന്നതമ്മയീ

മൊഴികളും നന്മയും.

രാക്കടമ്പിൻറെ

ചില്ലമേൽ പിന്നെയും

പൂക്കുവാൻ

തുടങ്ങുന്നു താരകൾ….

നേരമേറുന്നു നേരമേറുന്നു

ദൂരയേതോ

കഴുവിൻറെ ചിറകടി…

നേരുമാത്രമറിയു-

ന്നൊരാക്കിളിക്കാധി-

യേറുന്നു പിന്നെയും

പിന്നെയും…

വേനലിൽ കാഞ്ഞുണങ്ങിയ

മാമരശാഖിയിൽ

വെട്ടമസ്തമിക്കവേ

മുറ്റുമീയിരുൾ കൂട്ടി-

ലിരുന്നോർക്കുന്നു

ണ്ടൂരു ചുറ്റാനിറങ്ങിയ

പൈങ്കിളി പിന്നെയും​