ആമിനാന്റെ നിക്കാഹ് രാവ്

ആമിനാന്റെ നിക്കാഹ് രാവ്

സെലിൻ കെ സി

” അല്ല , ഹംസാക്കാ… നിങ്ങളും കേൾക്കാറില്ലേ എല്ലാ വെള്ളിയാഴ്ചയും ഖുത്വുബ.. എന്നിട്ടും നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യാമോ ? “
” ഇജ് ന്നെ ബേജാറാക്കാതെ , കാര്യം പറ ഹിമാറേ… “
” ആമിനാ നെ കെട്ടിക്കുണുണ്ട് ന്ന് കേട്ടു…. “
” ഇജ് ന്താ ഈ പറയണേ, ഓളെ കെട്ടിക്കേ…. അയിന് ഓൾ സമ്മയിക്കും ന്ന് തോന്നുണുണ്ടോ അനക്ക്…. “
” അതാ പ്പോ ഞാനും വിചാരിച്ചേ…. ഓൾ എങ്ങനെ സമ്മയിച്ചൂന്ന് ? , നല്ലോണം പഠിക്കണ ക്കുട്ടിയാണത്, നമ്മളെ നാട്ടിൽ നാളെ ഡോട്ടർ ആവാനുള്ള താ ഓൾ…. ന്നാ ശരി. ക്കുറച്ച് തിരക്കുണ്ട്. “
” ഡോട്ടർ ! അയിനുളള കായി ഓന്റെ ബാപ്പ, പോക്കർ കൊടുക്കൂലല്ലോ…. ? പറയാൻ ല്ലാർക്കും എന്തൊരു സുഖാണ്. “
ഹംസാക്ക , ഓരോന്നും പിറുപിറുത്തു നടന്നു, വീട്ടിലെത്തി….
” എ ടീ കദീശാ…. കള്ള ഹിമാറേ….. എവുടേ ടീ ജ്… അന്നോടൊന്നും ഒരു കാര്യ വും പറയാൻ പറ്റൂലാ…. ലേ ? “
” എന്ത് ത്താ നിങ്ങൾക്കു മാണ്ടിയത് മന്സാ….? “
” ആ , ജ് ബടെ ണ്ടായിനി ലേ… ആമിനാന്റെ നിക്കാഹ് , എല്ലാരും അറിഞ്ഞിക്ക്ണ് ന്ന്… ? “
” റബ്ബേ…. എങ്ങനേ പ്പോ ഓലൊക്കെ അറിഞ്ഞത് ? “
” അപ്പോ അനക്ക് ഒന്നും അറിയൂല ലേ ?, ഇജ് ആരോടും ഒന്നും പറഞ്ഞിട്ട്ല്ലാന്നാ പറയ്ണേ …? “
” ഞാനേയ്, ഞമ്മളെ മൈമൂനാ നോട് മാത്രേ പറഞ്ഞുള്ളൂന്ന്, ഓളോട് ഞാൻ പറഞ്ഞിക്ക്ണ് , ആരും അറിയരുതെന്ന്‌…. “
“ബെസ്റ്റ്… മൈമൂന അറിഞ്ഞാൽ പിന്നെ ആരോടും പറയണ്ട ആവശ്യല്ല.. ഓളെ ഉമ്മയല്ലേന്ന് വെച്ച് പറഞ്ഞതാ…. അല്ലങ്കിൽ പറയൂലേന്ന് . ഇനി ഇവിടന്ന് നിക്കാഹ് നടത്തൽ നടക്കൂല… ആരേലും അറിഞ്ഞാൽ ബല്ല്യ പുലിവാലാകും… ആമിന യെങ്ങാനും, ഇതൊക്കെ അറിഞ്ഞാലുള്ള സ്തിഥി അനക്കറിയാലോ… ? “
” ബാപ്പാ….. ബാപ്പാ….. ബാ………………… പ്പാ………… “
” റബ്ബേ… വന്ന്, കലി കയറിയിട്ടുള്ള വരവാണല്ലോ…. അബൂന്റൊടെ എത്തീട്ടൊള്ളൂ… അബ sന്നേ തൊടങ്ങിക്ക്ണ് ബിളിക്കാൻ… പടച്ചോനേ… നാട്ടാരെയൊക്കെ അറീക്കു ഏലോ ഈ ജാതി…. “
” ബാപ്പാ….. ഇങ്ങൾ ഇങ്ങട്ട് വരുന്നുണ്ടോ ? “
” കടന്ന് കാറണ്ട.. ഞമ്മൾ ഇബടെണ്ട്… “
” എന്താ , ? ഞാനീ കേട്ടത് ഒക്കെ ? “
” ഏന്താ ജ് കേട്ടത് ? ഇച്ചാണോ അറിയാ….?
” ഇങ്ങൾ , ബല്ലാതെ ഉരുണ്ടു കളിക്കണ്ട… അല്ലാ , എന്താപ്പോ നിങ്ങളെ ഉദ്ദേശ്യം ? “
” ബാങ്ക് കൊടുത്താ.. പള്ളീൽ പോണം “
” നിങ്ങൾ തമാശിച്ചതാ ലേ…. നല്ല രസം ഉണ്ട്… ചിരിച്ചോളീ…. സ്വന്തം മോളുടെ ജീവിതം കുട്ടിച്ചോറാക്കീട്ട് നിന്നു ചിരിക്കാ….. “
” ആമീ…. ന്തൊക്കയാ ജ് ഈ പറയണത്… ഇത് അന്റെ ബാപ്പയാ.. അത് അനക്ക് ആദ്യം ഓർമ്മ ബേണം…. “
” ഉമ്മ മിണ്ടരുത് ! ഒരു ഉമ്മയും ബാപ്പയും… വന്നിക്ക്ണു…. “
” ആമീ… അന്റെ നല്ലത് ബിചാരിച്ചാ ഞങ്ങളത് ഒറപ്പിച്ചത് “
” ആരോടു ചോദിച്ചിട്ട് ?, പറി ബാപ്പാ, ആരോടു ചോദിച്ചിട്ടാ നിങ്ങൾ ന്റെ നിക്കാഹ് ഒറപ്പിച്ചേ….. ? നല്ലതിനാണത്രേ… എന്ത് നല്ലത് ആണ് ഇങ്ങളൊക്കെ അതിൽ കണ്ടത് ? “
” ആമീ.. അവൻ നല്ലൊരു ചെക്കനാടി.. ഗൾഫിൽ ഏതോ ഒരു വല്ല്യ കമ്പനീലാ ജോലി. വിവരോം വിദ്യാഭ്യാസം ണ്ട്. പിന്നെ പേരു കേട്ട കുടുംബക്കാരാ… “
” കഴിഞ്ഞോ , അയാളൂടെ മഹത്വം..? വിവരോം വിദ്യാഭ്യാസം ഉള്ളൊരു ചെക്കൻ ലേ.. പത്താം ക്ലാസ് പോലും ഇല്ലാത്തോനാ ഓൻ, 5 പൈസന്റെ വിവരം പോലും ഇല്ല.. പിന്നെ ഞാ പറഞ്ഞത് , വല്യ കമ്പനീൽ ജോലി ലേ.. അത് ശരിയാ.. വല്യ കമ്പനീലെ പാത്രം കഴുകുന്നതാ ഓന്റെ പണി “
” റബ്ബിൽ ആലമീനായ തമ്പുരാനേ.. എന്താ ഈ കേക്ക്ണത്.? ഈ മൻസ നോട് ഞാൻ അന്നേ പറഞ്ഞതാ… മൂന്നും പിന്നും ആലോയിക്കാതെ ഒന്നും ചെയ്യണ്ടന്ന്..
ജ് പ്പോ എങ്ങനെ പ്പോ ഇതൊക്കെ അറിഞ്ഞത് ? “
” ഓൻ വന്നീനി, ഓന്റെ ചെങ്ങായ്മാരേം കൂട്ടി സ്ക്കൂളിൽ… എന്നിട്ട് അവിടെ ആകെ പറഞ്ഞു പരത്തീനു, ഞാൻ ഓന്റെ പെണ്ണാണ ന്ന്… ഇപ്പോ ത്തന്നെ വന്ന്ക്ക്ണ് ഓൻ അധികാരം കാണിക്കാൻ… കുടുംബ മഹിമയും കേട്ട്., സംസ്ക്കാരമില്ലാത്ത ജാതികൾ…. “
” അപ്പോ ഉസ്ക്കൂളിലും എല്ലാരും അറിഞ്ഞോ റബ്ബേ.. ന്നാ പിന്നെ ആരും ന്നെ ബാക്കി വെയ്ക്കൂല “
” അപ്പളും , ബാപ്പ ഇതൊക്കയാ ലേ ആലോചിക്കുന്നത്… അല്ലാതെ ന്റെ ജീവിതത്തെക്കുറിച്ചല്ല.. അത്രക്കും ഒരു ഭാരമാണോ ഞാൻ, എങ്ങനേലും
ന്നെ ഒന്ന് കെട്ടിച്ച്‌ കിട്ടിയാ മതി ന്നാണോ ങ്ങക്ക് “
” ആമീ.. പെൺമക്കളുള്ള ബാപ്പാരുടെ സങ്കടൊന്നു 0 അനക്ക് പറഞ്ഞാൽ മനസിലാവൂല, നിന്റെ ഒപ്പമുള്ളോലെക്കെ കെട്ടിച്ച് കുട്ട്യാളായി. +2 വരെ അന്നെ പഠിപ്പിച്ചിലേ,”
” എന്നാത്തന്നെ ആൾക്കാരു ചോയിക്ക്ണണ്ട്, കെട്ടിച്ച് ണില്ലേന്ന് ? അനക്ക് എത്ര വയസ്സായീന്നാ അന്റെ വീചാരം ?”
” ഉമ്മത്തന്നെ പറി, ഉമ്മാക്കും അറീലേ, ന്റെ സ്വപ്നങ്ങൾ.. അതൊക്കെ അവിടെ നിൽക്കെട്ടെ, എന്റെ ഒപ്പമുള്ളോരുടെ കാര്യം ങ്ങൾക്ക് അറിയൂലേ.. 8 ൽ നിന്ന് കല്യാണം കഴിഞ്ഞതാ, ഇപ്പോ ഒക്കത്ത് 2 എണ്ണാ.. പണികൾ ഒന്നും അറീലാന്നുള്ള അമ്മായി അമ്മന്റെ ആട്ടും തുപ്പും സഹിച്ച് പക്വത വന്നിട്ടില്ലാന്ന് കെട്ടിയോൻമാരുടെ കുറ്റപ്പെടുത്തലുകളും കേട്ട് ഗതികെട്ട് ജീവിക്കുന്നതാണോ ഇങ്ങൾ പറഞ്ഞ സന്തോഷം ? “
” ആമീ… ഒരു പ്രായത്തിൽ കെട്ടിച്ചിട്ടില്ലേൽ പെൺകുേട്ട്യാൾ വീട്ടിൽ നിന്നു പോകും… “
” പ്രായം, കോടതി അനുവദിച്ച വയസ് 18 അല്ലേ… ഈ ജില്ലേൽ നമ്മുടെ നാട്ടുകാർക്ക് മാത്രം ഇതൊന്നും അറീലേ… കേസു കൊടുത്താൽ ഒക്കെ അകത്താകും… അറിയാഞ്ഞിട്ടല്ല, ന്റെ സ്വന്തം ബാപ്പയും ഉമ്മയും ആയില്ലേ…. ഇത്രയൊക്കെ പറഞ്ഞിട്ടും ഇങ്ങക്ക് മനസിലായില്ലേൽ, ഇനി ഞാൻ ഇവിടെ നിക്കുന്നില്ല….. ഒരു ലക്ഷ്യം ഉണ്ട് മനസിൽ… അതോണ്ട് ആരുടെ മുന്നിലും ഞാൻ തോൽക്കില്ല…”
” ആമീ…. അന്നെ ഡോട്ടർ ആക്കാനുള്ള പൂതി ഇല്ലാഞ്ഞിട്ടല്ല… അതിനൊക്കെ കൊറേ പൈസ വേണ്ടേ… ഞമ്മൾ ടെ അടുത്ത് അതിന് എവിടാ കായ്… ? അനക്ക് ഓനെ ഇഷ്ടായില്ലേൽ ഞമ്മക്ക് വേറെ……. “
” ബാപ്പാ…. ഇനി എനിക്കൊന്നും പറയാനില്ല.. എനിക്ക് ഡോക് Sർ ആവാൻ ആരുടേം പൈസ വേണ്ട. പിന്നെ ഓന്റെ പേരിൽ ഞാൻ കേസ് കൊടുത്തീണു.. ഇനി ഓനൊന്നും കല്യാണ o കഴിക്കാൻ പൂതി ഉണ്ടാവൂല…. “
അവൾ ബേഗും ഡ്രസും എടുത്ത് ഇറങ്ങി
” ആമീ…. നീ പോവല്ലേ… ആണായിട്ടും പെണ്ണായിട്ടും നീ ഒന്നു മാത്രമല്ലേ ഒള്ളൂ….. അന്റെ ഒരാഗ്രഹത്തിനും ഇവിടെ ആരും തടസം നിൽക്കൂല.. ഉമ്മയാ പറയുന്നേ…. “
” അതേ, മോളെ നീ ബാപ്പാനൊടു പൊറുക്ക്… 18 വയസാവതെ ഈ ന്നാട്ടിൽ ഒരു പെൺക്കുട്ടിനേം കെട്ടിച്ചൂല…. “
ആമി ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു…
” ന്റെ ബാപ്പാക്കും ഉമ്മാക്കും നല്ല ബുദ്ധി തോന്നിച്ചല്ലോ റബ്ബേ….. എനിക്ക് പഠിക്കണം… പഠിച്ച് പഠിച്ച് ബല്യ ഡോട്ടറാകണം….. “