ജുനൈദ് കടവത്തൂർ
ഇരു ചുമലുകൾ
താഴ്ത്തുമ്പോഴും
നനവാർന്ന മുഖം അവൻ
കണ്ടില്ലായിരുന്നു..
പ്രസവമായിരുന്നു
ചുമക്കലിന്റെ
അവസാനം..
പക്ഷെ
മരണമായിരുന്നു
ചുമക്കാൻ
പ്രേരിപ്പിച്ചത്..
തിളങ്ങുമ്പോഴും
ചന്ദ്രൻ നാളെ
തിളങ്ങാതിരിക്കാൻ ചിന്തിച്ചു..
പക്ഷെ ഞാൻ തിളങ്ങിയില്ലെങ്കിൽ ആര്
മുകളിലേക്ക് നോക്കുമെന്നതായിരുന്നു
ചന്ദ്രനെയും
തിളങ്ങാൻ പ്രേരിപ്പിച്ചത്..!