ഉപേക്ഷിക്കപ്പെട്ടവരുടെ ലോകം

ഉപേക്ഷിക്കപ്പെട്ടവരുടെ ലോകം

ഫെമിന ബീഗം എസ്

ഉപേക്ഷിക്കപ്പെട്ടവരുടെ ഒരു ലോകമുണ്ട്‌.

അങ്ങുദൂരെയൊന്നുമല്ല

ഇങ്ങരികെ

നിന്‍റെയടുത്ത്‌

അല്ല.

അതിലുമടുത്ത്‌

നിന്‍റെ ഉള്ളിൽത്തന്നെ.

ഒന്നുനോക്കുക

ഒരുവേള കാതോർക്കുക

നീ കാണുന്നുവോ

നീ കേൾക്കുന്നുവോ?

അവിടെ പുലരികളില്ല

സന്ധ്യകളില്ല

നിലാവും നക്ഷത്രങ്ങളുമില്ല.

തെന്നലില്ല

തൂമഞ്ഞു പൊഴിയുന്നുമില്ല

മഴവില്ലോ മഴത്തുള്ളികളോ ഇല്ല

പുഞ്ചിരിയും പൂക്കളുമില്ല.

നിശബ്ദതയുടെ ഗഹ്വരങ്ങളിൽനിന്നും

വല്ലപ്പോഴും ഉയരുന്നുണ്ടാവും

നെടുവീർപ്പുകളും

നേർത്ത തേങ്ങലുകളും

നിറഞ്ഞൊഴുകിയ കണ്ണുനീരും

ഉരുകിയൊലിച്ച ഹൃദയ നൊമ്പരങ്ങളും

അവിടവിടെ

തളം കെട്ടിക്കിടക്കുന്നുണ്ടാവും

യുഗങ്ങളായ്‌ വീണടിഞ്ഞവ.

ഒന്നു കാതുപൊത്തിയാൽ

നിനക്കവ കേൾക്കാം

ഒന്നുകണ്ണടച്ചാൽ

നിനക്കവ കാണാം.

വേണ്ട!

കണ്ണും കാതും

തുറന്നുതന്നെവയ്ക്കുക

മായക്കാഴ്ച്ചകളിലും

കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളിലും

ഊളിയിട്ടലയുക-

ഉപേക്ഷിക്കപ്പെട്ടവരുടെ ലോകത്താണ്‌

നീയുമെന്ന്

നീ തിരിച്ചറിയാതിരിക്കാ