കിനാവ്
കുളിക്കാൻ
വെള്ളമെടുക്കാൻ
നോക്കിയപ്പോൾ
ടാപ്പും ഷവറും
ഉറുമ്പുകൾ
കീഴടക്കിയിരുന്നു
ഉറുമ്പുകളെ
എനിക്കിഷ്ടമാണ്
അവർക്കു കൂട്ടുകൂടാനറിയാം
അതിനാലന്നു
ഞാൻ കുളിച്ചില്ല,
ജീവനെടുക്കാൻ
അകവകാശമില്ലല്ലോ!
പിന്നെ ഞാൻ
ജീവനറ്റ്
ചത്തുമലച്ചുകിടന്നപ്പോൾ
ആദ്യം വന്നെത്തിയതും
ചുണ്ടിലുമ്മവച്ചതും
കൂട്ടംകൂടിയതും
അവരായിരുന്നു.
അവർക്കെന്നോടും
ഇഷ്ടമായിരുന്നല്ലേ…
പ്രണയസാഗരമാണുലകം