ഋതുഭേദം

ഋതുഭേദം

ദിവ്യ സി ആർ

വസന്തത്തെക്കുറിച്ച്
പാടാനൊരുങ്ങുമ്പോഴേക്കും
ഗ്രീഷ്മമെന്നെ അസ്വസ്ഥമാകും!
തൂമഞ്ഞിൽ തളിരിട്ട
പൂമൊട്ടുകൾ വേനലിൽ
കരിഞ്ഞുണങ്ങുന്നതും,
ഈറനില്ലാതെ പരസ്പരം
ചുറ്റിവരിഞ്ഞ വേരുകൾ
തേജസ്സറ്റു വീഴുന്നതും
ഭ്രാന്തമായൊരലർച്ചയോ-
ടല്ലാതെ ഞാനെങ്ങനെ
കേൾക്കാനാണ്..?
അല്ലെങ്കിലും..
നീ പൊഴിച്ചിട്ടുപോയ
വർണ്ണച്ചിറകുകൾക്കപ്പുറം
ഞാനെങ്ങനെ പറക്കാനാണ്..?