ഭാഷ മമ്മു
ഇരുട്ടിൽ
തനിച്ചിരിക്കുകയായിരുന്നു
പകലു പോലും വെയിലുദിക്കാത്ത കാട്ടുപൊന്തയ്ക്കരികിൽ നിന്നാണ്
വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളുമായി
ഏതോ ഒരു മൃഗം
എന്നെ വേട്ടയാടാൻ വന്നത്
അതിൻ്റെ കണ്ണിലെ ക്രൗര്യം
ചുണ്ടിലെ പരിഹാസം
വളഞ്ഞ പല്ലുകൾക്കിടയിലെ ദുർഗന്ധം
ഓർക്കാനെ വയ്യ
ഞാനോടുകയായിരുന്നു
മഴയുമിരുളും നിറഞ്ഞ കാടു തുരന്ന്
കലങ്ങിമറിഞ്ഞ പുഴകടന്ന്
ആളനക്കമില്ലാത്ത തെരുവ് കടന്ന്
തൊട്ടു പുറകെ അതുണ്ടായിരുന്നു
വന്യമായ ഒരു മുരൾചയുമായി
പൊടുന്നനെ ഓട്ടം നിർത്തി ഞാൻ
എൻ്റെ മൗനത്തിന് തീക്കൊടുത്തു
എരിഞ്ഞ് കത്തുന്ന വാക്കുകളുടെ
വെളിച്ചത്തിൽ ഞാൻ കണ്ടു
അതിൻ്റെ പിടച്ചിലും
ഞരക്കവും