ഇയാസ് ചൂരൽമല
ചേർത്തുവെച്ച
ഇരുഹൃദയങ്ങൾ
ഇഴ പിരിയും നേരം
അങ്കലാപ്പിലാവുന്ന
ചില ഹൃദയങ്ങളുണ്ട്
അമ്മയിൽ നിൽക്കണോ
അച്ഛനെ പുൽകണോ
ആ ഹൃദയങ്ങളാകെയും
കലുഷിതമാണ്
പുകയുകയാണ്
കണ്ടു വെച്ച സ്വപ്നങ്ങൾ
നെയ്തു കൂട്ടിയ നാളെകളും
ആ ഒരു നിമിഷത്തിൽ
വെന്തുരുകുകയാണ്
അലിഞ്ഞു തീരുകയാണ്
കണ്ണീരില്ലാതെ കരഞ്ഞും
ഏകാന്തതയിൽ പറഞ്ഞും
ആൾക്കൂട്ടത്തിലും മൗനിയായ്
ആശ്വാസം തിരയുകയാണ്
ഒരു കൂട്ട് തേടുകയാണ്
ആത്മവീര്യം കൊണ്ട്
ചിലരാ കടൽ കടക്കും
ചിലരാകയത്തിൽ
ശ്വാസം നിലക്കും
മറ്റുചിലരാവട്ടെ
വഴിപിഴച്ചു സ്വയം മരിക്കും..!