ബി ലേഖ
ആമയും മുയലും
തമ്മിലുള്ള ഓട്ടമത്സരത്തിൽ
വിജയി ആരെന്നുള്ള
തർക്കം
നിലനിൽക്കയാണല്ലോ!
സ്വന്തം വേഗതയിലും
ആത്മവിശ്വാസത്തിലും
ഓടിയ ആമയാണ്
വിജയിയെന്നും
അല്ല!
അതെ വിശ്വാസത്തിൽ
വഴിയിൽ ഉറങ്ങിപോയ
മുയലാണ് ശരിക്കും വിജയി,
എന്നും ചർച്ചകൾ
പുരോഗമിക്കെ..
ജീവിതത്തിൽ
ഒരിക്കലെങ്കിലും
ആമ വിജയിക്കട്ടെന്നു
കരുതി മുയൽ
ഉറക്കം നടിച്ചതാണെങ്കിലോ?
എന്ന,
വിശാല ചിന്തയിലാണ് ഞാനും..