അഷ് ജാ കെ ടി
ഉമ്മറത്തൊന്നിരുന്നു ഞാൻ,
പെയ്യാൻ കൊതിക്കുന്ന
കാർമേഘത്തുണ്ടുപോൽ
ഇരുൾ മുറ്റിയ മനസ്സിൽ
ഇടമുറിഞ്ഞുറ്റിവീഴുന്ന
മഴത്തുള്ളികൾ കണക്കെ
ഒളിമങ്ങാത്ത ഓർമ്മകൾ
അങ്ങിങ്ങായി തെളിഞ്ഞുവന്നു
നിശ്ചിന്ത നടമാടും
നിശ്ചലമായൊരെൻ
മനസൊന്നുണർന്നു
വിചനത തളംകെട്ടിയ
വിദൂരതയിലോ കണ്ടു ഞാൻ
മധുരമൂറുന്ന നൊമ്പരമേറുന്ന
ഓർമ്മതൻ ശകലങ്ങൾ പലതും
എന്നിലലിയാൻ കാത്തുനിൽക്കുന്നു.