കണ്ണീർച്ചാൽ

കണ്ണീർച്ചാൽ

ആസിം പാരിപ്പള്ളി

ആശകളടങ്ങിയ
തുഴവഞ്ചി
എറക്കാനിരിക്കെ
ആകാശത്തു –
നിന്നൊരു
പൊട്ടിക്കരച്ചിൽ

കാതോർക്കാൻ
സമയമൊരുക്കിയില്ല
എത്തിനോക്കും
മുന്നേ കാഴ്ച്ചക്ക്
മീതെ ഉരുളൻ
കല്ലുകൾ
മറയൊരുക്കി

മലയൊഴു-
ക്കിലെത്തിയ
ഏതോ കല്ലും മണ്ണും
വഞ്ചിയെ തലകീഴായി
മറിച്ചിട്ടു

അകത്തുറങ്ങിയവർ
മണ്ണിനടിയിലേക്ക്
നീങ്ങിയതറി-
ഞ്ഞുകാണില്ല

സ്വപ്നം കണ്ടുറ-
ങ്ങിയവരറിഞ്ഞില്ലല്ലോ
കണ്ണുതുക്കാനാത്ത
ഉറക്കാണെന്ന്

കരഞ്ഞും വിളിച്ചും
മാറോട് പറ്റിയുറങ്ങിയ
കൈക്കുഞ്ഞ്
വേരടരുകയാണെന്ന –
റിഞ്ഞില്ലല്ലോ

ചില്ലകളിൽ
കൂടുകൂട്ടിയ
തള്ള പക്ഷി
വീടൊഴുകിയിട്ടും
പിള്ളയെത്തിരയുന്നു
മണ്ണിനടിലെവിടെയോ –
ആണാ ജീവൻ
പിടക്കുന്നത്

ദൈവം ആറടി
മണ്ണ് വിശാലമാ-
ക്കിക്കൊടുത്ത്
കാണണം