ആദർശ് കെ എസ്
കത്തുകൾ വായിച്ചിട്ടുണ്ടോ ???
വേരുകൾ… മണ്ണിനോടെഴുതിയ കത്തുകൾ
ആകാശം… മേഘങ്ങൾക്കെഴുതിയ കത്തുകൾ
കടൽ… കരയോടെഴുതിയ കത്തുകൾ
“മനുഷ്യൻ അറിയാതെ മറ്റൊരു
ഭൂമിയിലേക്കു പോകാം ” … എന്ന്
എഴുതിയവയായിരുന്നു അതെല്ലാം…
മറുപടി മൗനമായതുകൊണ്ടാകാം
വേര് മണ്ണൊലിച്ചു പോയപ്പോഴും…
മേഘം കണ്ണീർ പൊഴിച്ചപ്പോഴും…
കര കടലിലിറങ്ങിയപ്പോഴും…
ചിതലരിക്കാത്തയാ കത്തുകൾ വായിച്ച്
മനുഷ്യൻ പൊട്ടിചിരിച്ചത്…