അഖില സന്തോഷ്
അലങ്കാരമല്ലെനി
ക്കിന്നിന്റെടയാള
മാകുംകരിമഷിപൊട്ട്,
കറുപ്പിനഴകിൽ
ഞാൻതൊടും
പൊട്ടിനുകാക്കപ്പുള്ളി
നുള്ളും നന്മയുണ്ട്…
അമ്മതൻ വാത്സല്യ ചുംബനപ്പൊട്ട്,
പൈതലിൻ കവിളിലെ നുണക്കുഴിപ്പൊട്ട്,
പുരികക്കുന്നുകൾ
ക്കിടവഴിയിലാരെയോ..
എത്തിനോക്കുന്നൊരു മിത്രമായ് പൊട്ട്,
അഴകിന്റെ
നീലവിരിപ്പിൽ
തെളിയും
വസുധയുടെപൊട്ട്
നിശതൻ പ്രണയപുതപ്പിൽ
മുഖം ചേർക്കേ ,
മാനത്തിലേക്കൊരു പുന്തിങ്കൾ പൊട്ട്,
പെണ്ണിന്റെനയനക്കയത്തിൽ തെളിയുന്ന
ഓളം തുളുമ്പെ തൂവുന്ന പൊട്ട്
കനകപ്പൊട്ടൊന്നു
ഞൊറിഞ്ഞെടുത്തു, ദാനവപുത്രനെ കാത്തു കാത്തെന്നും തളരാതെ വെയിലത്തു വാടാതെ
പൊട്ടായ് പുലരിയിൽ
സൂര്യകാന്തി
മരണ നേരത്തെന്റെ നെറ്റിയിൽ
നീ ചാർത്തുമവസാന
കരിമഷി പൊട്ട് !
