എംഎംഎസ് ഒളവട്ടൂർ
കല കലി തുള്ളിയ കാലം.
കലാലയം ഭ്രാന്താലയമായി.
ചാട്ടവും ഓട്ടവും
പിന്നെ പിടിവാശിയും.
ചെന്നെത്തിയത്
ഒരു കലഹത്തിലേക്കായി.
അതിനിടയിൽ
അവിടെയുമിവിടെയുമായി
പല വെട്ടുകളും കുത്തുകളും നടന്നു.
എല്ലാം കൊണ്ടും
ഒരു കലാശ ഭൂമിയായ നിമിഷം.
ഭ്രാന്ത് പിടിച്ച് മസ്താക്കി.
മസ്തിൽ അലറിയതും ആസ്വദിച്ചതും
എന്താകുമെന്നറിയില്ല.
എല്ലാം ഒരു പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പു മാത്രം.
സൂര്യൻ അസ്തമയ സ്ഥാനത്തേക്ക് എത്തുമ്പോഴും
മിന്നൽവേഗത പോലെ
മാറിമറിയുന്ന ഫലങ്ങൾ.
എല്ലാംകൊണ്ടും
ഒരു തരം അ”സ്വസ്ഥത”.