ഹന്ന മാളിയേക്കൽ
തോരാ മഴയത്തു ഞാൻ
ചെറു സഞ്ചി തൂക്കി
എൻ കലാലയ വീഥിയിലേക്കടുക്കവേ…..
വയലും കടന്ന്
പുഴയും കടന്ന്
മണ്ണിന്റെ സൗരഭ്യം
പരക്കുമീ….
സുന്ദര നിമിഷത്തിൽ
ചെറുമീനുകൾ തുള്ളി
ചാടുന്നതു കാണാൻ
എന്തു ഭംഗി….
അതിനേക്കാൾ ഉപരി..
എൻ കലാലയമോ
കാണാൻ അതി സുന്ദരം
ആകാശ വീജിയിൽ നിന്നടർന്നു
വീഴുന്ന മുത്തുകൾ പോലെ…
എൻ ബെഞ്ചുകളിൽ പോലും
കോറി യിടുന്ന വരികൾ
അതിലേറെ ആസ്വാദനം വേറെ
എനിക്കെന്തു നൽകും