കാത്തിരിപ്പ്

കാത്തിരിപ്പ്

ജിതിൻ ജോസഫ്

പലപ്പോഴും പലർക്കും വേണ്ടി
കാത്തിരിക്കുന്നവരാണ് നാമെല്ലാവരും.
മനസ്സിന് പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള ചില കാത്തിരിപ്പുകൾ എത്ര ദീർഘിപ്പിച്ചാലും
അത് ഏറ്റവും മനോഹരമാണ്.
ചിലപ്പോൾ ഒരിക്കലും വരാത്തവർക്ക് വേണ്ടി പോലും
കാത്തിരുന്ന കാലം കഴിക്കുന്നവരാണ് നമ്മിൽ പലരും.
എങ്കിലും കാത്തിരിപ്പുകൾ എന്നും
മനോഹരമാണ്.