തമീം ഹാദി പർളാടം
അറിഞ്ഞിരുന്നില്ലേ…
നമ്മൾ ചേർന്നിരുന്ന് കഥകൾ പറഞ്ഞ സ്കൂൾ വരാന്തകളിന്ന് തകർന്നിരിക്കുന്നു.
അറിഞ്ഞിരുന്നില്ലേ…
നമ്മൾ തോളിൽ കയ്യിട്ട്
നടന്നകന്ന ഇടവഴികളിന്ന്
കാട് പിടിച്ചിരിക്കുന്നു.
അറിഞ്ഞിരുന്നില്ലേ…
കൂട്ട്കൂടി സൊറ പറഞ്ഞ്
ചാരിയിരുന്ന ആൽമരമിന്ന്
വെട്ടിയെടുത്തിരിക്കുന്നു.
അറിഞ്ഞിരുന്നില്ലേ…
ഓടിക്കളിച്ച മണ്ണപ്പം ചുട്ട വയലോരങ്ങളിന്ന് മണ്ണിട്ട് മൂടിയിരിക്കുന്നു.
അറിഞ്ഞിരുന്നില്ലേ…
മിഠായികൾ നുണഞ്ഞ മധുരം നുകർന്ന ഓലപ്പീടികയിന്ന് പൊളിച്ചു മാറ്റിയിരിക്കുന്നു.
അറിഞ്ഞിരുന്നില്ലേ…
നമ്മൾ മനസ്സ് തുറന്ന് സംസാരിച്ച നല്ല സമയങ്ങളിന്ന് മൊബൈൽ ഫോൺ കവർന്നിരിക്കുന്നു.
അറിഞ്ഞിരുന്നില്ലേ…
നമ്മളാസ്വദിച്ച നെഞ്ചോടു ചേർത്ത ബാല്യമിന്നാർക്കും കിട്ടാക്കനിയായ് മാറിയിരിക്കുന്നു.