കാലം

കാലം

ജിതിൻ ജോസഫ്

വർഷങ്ങൾക്കുശേഷം
നേർക്കുനേർ കണ്ടപ്പോൾ
ചില പരിചിത മുഖങ്ങൾ
അപരിചിതരെപോലെ കടന്നുപോയി
അവർ തിരിഞ്ഞു നോക്കി ഇല്ലെങ്കിലും
ഞാൻ ഒന്നുകൂടി തിരിഞ്ഞു നോക്കി
ആഹാ… മരം നിറഞ്ഞു,
മാനം തെളിഞ്ഞു.
അവർക്കെല്ലാം ഞാൻ
എന്റെ മനസ്സിൽ
ഒരു മരിച്ചടക്ക് നടത്തി.