കുട്ടിയാവുന്നു ഞാൻ

കുട്ടിയാവുന്നു ഞാൻ

അബു ഹാഷിം മണ്ണാർക്കാട്

പ്രണയം
വന്ന് നിറയുമ്പോൾ
നിൻ്റെ കണ്ണിനോളം
ആഴമുണ്ടാവുന്നില്ലൊരു
കടലിനും

എത്ര തവണ
മുങ്ങി മരിച്ചിട്ടും
മതിവരാതെ
നിരന്തരം
നിന്നിലേക്കെടുത്ത്
ചാടുന്ന
നീന്തലറിയാത്ത
കുട്ടിയാവുന്നു
ഞാൻ.