മുഹമ്മദ് ഷെമിൽ
അമ്മക്ക് വയസ്സായി തുടങ്ങി.
മകൻ വൃദ്ധസദനത്തിൽ അമ്മക്കൊരിടം ബുക്ക് ചെയ്തു.
അച്ഛന്റെ കുഴിമാടത്തിന് സമീപം അമ്മക്കും ഒന്ന് കുഴിച്ചു.
മുൻകരുതലായി മൂന്ന് കഷ്ണം തുണിയും വാങ്ങാൻ മറന്നില്ല.
മടങ്ങുന്നിടെ ചെറിയ ആക്സിഡന്റ്
അമ്മക്ക് കരുതിയ തുണികൾ അത്യാഗ്രഹിയായ മകൻ തട്ടിയെടുത്തു.
ഒപ്പം കുഴിമാടത്തിന്റെ അധികാരവും…