കൂടുമാറ്റം

കൂടുമാറ്റം

റെജി മലയാലപ്പുഴ

വിടർന്നു നിൽക്കുമ്പോഴും
അടർന്നു പൂക്കട മുന്നിലിരിക്കുമ്പോഴും
റോസാപ്പൂവിന് എന്ത് ഗമയായിരുന്നു……
ചാർത്തപ്പെട്ട ശവത്തിന്റെ മുകളിലിരുന്നപ്പോൾ
അതറിഞ്ഞോ ഞാനിപ്പോൾ ശവം നാറിപ്പൂവായെന്ന്….