അഹമ്മദ് സിനാൻ പൊന്മുണ്ടം
എൻ മറുഭാഗം പിണങ്ങി
കരിവാളുന്ന നിഴലികളെ കണ്ണി-
ൻ ലയിക്കാതെ നനവിലേക്ക് പതിയുന്ന
ആ നിഴലികൾ എവിടെയുണ്ട്
അവിടെ ചെരിയുന്നു ഞാൻ എവിടെ
ഇല്ല അവിടെ മറയുന്നു
എൻ മധുരം പൂവിൻ ഗന്ധം പോലെ
പുറനിലർന്നിടാതെ ഏകുമ്പോൾ
നിഴലെന്ന കാവ്യം മറയുന്നയെന്ന
ഒഴിവിൽ ഒളിയുറപ്പിച്ചു .
മറകളെ ഇരുട്ടിൻ തെളിവിലേക്ക്
ആഞ്ഞുതള്ളി വെളിച്ചത്തിൻ
മറവിലേക്ക് ആ നിഴലെന്ന
കാവ്യമായ് ആണ്ടുപോകും
കാവ്യങ്ങൾ തിളങ്ങുന്നതാണെങ്കിലും
നിഴലെന്ന ആശയം
ഇരുട്ടിൻ കൂമ്പാരത്തിലേക്ക് മടങ്ങും.