കൂലി

കൂലി

ജംഷാദ് ഒ ബി

അമ്മ ഇന്നലെ കൊണ്ടുവന്ന
പൊതിക്കവർ പൊട്ടിച്ചു
എന്തന്നിലാത്ത പരിമളം
വീടിന്ടെ അടിത്തട്ട് മുതൽ
മേൽപ്പുര വരെ ഉയർന്നു
എല്ലാവരും ചുറ്റും കൂടി
ഒരു വലിയ കലത്തപ്പമായിരുന്നു
ഇന്ന് മകൻ അമ്മക്കൊരു
സഞ്ചി നൽകി
അതിൽ ഡ്രെസ്സും കുറച്ചു കാശും
അത് ഇതുവരെയുള്ള നോക്കുകൂലിയും
വൃദ്ധ സദനത്തിലേക്കുള്ള വൃദ്ധ കൊടിയുമാണത്രെ