അക്ഷരങ്ങളുടെ കാമുകൻ
നിന്റെ മകളിൽ
ഒന്ന് കൂടുതൽ ശ്രദ്ധപുലർത്തുന്നത്
നല്ലതായിരിക്കുമെന്നുള്ള
ആക്രമികളുടെ ഉറച്ച ശബ്ദത്തിനു
മുന്നിലയാൾ ആ രാത്രിയിലെ
ക്രൂരമായ കാഴ്ച്ചയിൽ നിന്നും
തെളിച്ചമേകുന്ന കണ്ണടയെ
മറച്ചു വെച്ചു. അയാൾ കണ്ട കാഴ്ചകൾ
വ്യക്തമല്ലാത്തതിനാൽ
കോടതിയിൽ സത്യം തോറ്റു.
വീട്ടിലേക്കു കയറി ചെല്ലും നേരം
“ഞാനായിരുന്നെങ്കിൽ ആ കണ്ണടയില്ലാതെ കാണുമായിരുന്നില്ലേ”
എന്നുള്ള മകളുടെ ചോദ്യത്തിനുമുന്നിലയാൾക്ക് ഉത്തരമില്ലാതെ നിർവികാരനായ് കരയാനല്ലാതെ കഴിഞ്ഞില്ല