ക്ലൈമാക്സ്

ക്ലൈമാക്സ്

സലാം ഒളവട്ടൂര്‍

വഴിയോര കാഴ്ച്ചകള്‍
മതിയാക്കി
വിട പറഞ്ഞ് പിരിയണം
വടിവൊത്ത്
വെള്ള പുതച്ച് കിടക്കണം
വാവിട്ടു കരയുന്നവരെ
തനിച്ചാക്കി
വാക്കുകള്‍ ഉരിയാടാതെ
വായ മൂടി കെട്ടി
യാത്രയാവണം
മൈലാഞ്ചി ചുവട്ടിലൊരു
തണല്‍ തേടിയിട്ട്
കൂട്ടിന് മീസാന്‍
കല്ലുകളെ
കാവലിരുത്തണം .