ഗൃഹപാഠം

ഗൃഹപാഠം

അലി കടുകശ്ശേരി

ദിവസവും മദ്യപിച്ചുവന്ന്
അമ്മയെ തല്ലുമ്പോൾ,
സങ്കടത്തോടെ കണ്ടുനിൽക്കാറുള്ള
മകനോട്
അച്ഛൻ പറയുമായിരുന്നു.

”മോൻ വിഷമിക്കേണ്ട
അമ്മ നന്നാവാൻ വേണ്ടിയാണ്
അച്ഛൻ തല്ലിയത് ”

പിന്നീടൊരിക്കൽ
മകൻ സ്കൂളുവിട്ട് വരുമ്പോൾ,
ആരൊക്കെയോ ചേർന്ന്
വഴിയരികിലിട്ട്
അച്ഛനെ തല്ലുന്നതുകണ്ടപ്പോൾ
മകന് വേഗം മനസ്സിലായി.
അച്ഛൻ നന്നാവാൻ വേണ്ടിയാണെന്ന് !