ജന്മം

ജന്മം

അനീഷ് ഹാറൂൺ റഷീദ്

പടുവിഡ്ഢിയുടെ
വേദനകൾക്കെന്നും
സങ്കടങ്ങളുടെ
പെരുമഴക്കാലം.

പടുവിഡ്ഢിയുടെ
മനസ്സ്
വെയിലു
പൂക്കുന്ന
ശരീരം
പോലെയും
തീയാളിക്കത്തി
വെന്തവന്റെ
കാത്തിരിപ്പ്
പോലെയുമാണ്.

കഴുമരമേറും
മുമ്പേ
അവസാന
ആഗ്രഹം
ചോദിക്കാനെത്തുന്ന
അധികാരിയുടെ
മുന്നിൽ
നിസ്സഹായനായി
നില്ക്കുന്ന
പാഴ് ജന്മത്തിന്റെ
ചതഞ്ഞ
മനസ്സ്
പോലെയാണ് ,

ഒരുമ്പെട്ടവരുടേയും
വഞ്ചകരുടേയും
വിനോദങ്ങളിൽ
വിഡ്ഢിയായി
കാലത്തിന്റെ
വിധിയിൽ
ഒറ്റപ്പെട്ടവന്റെ
നെടുവീർപ്പുകൾ
പോലെയാണ് ,

കാലത്തിന്റെ
നിർമിതികളിൽ
ഒടുവിൽ
കാപട്യങ്ങളുടെ
നരനായാട്ടിൽ
കൊല്ലപ്പെട്ട്
മണ്ണിലsക്കുമ്പോൾ
പടുവിഡ്ഢി
വേദനകളിൽ
നിന്നും
ആദ്യമായി
അയാൾ
ലോകത്തെ
കീഴടക്കി
വെളുത്ത കൊടി
നാട്ടുന്നു….