സണ്ണി ചെറിയാൻ, വെണ്ണിക്കുളം
മഞ്ഞ് പൊഴിയുമാ തണുത്ത രാവിൽ
മനസ്സിൻ്റെ ജാലക ചില്ലിൽ ഒഴുകുന്ന
ഓർമ്മ തുള്ളികൾ തീർത്ത വഴികളിൽ
ഞാനൊന്നു നടന്നു നോക്കി വെറുതെ
നേർത്ത നോവായി പാതി തെളിഞ്ഞു
മടക്കയാത്രയില്ലാത്ത വർഷവീഥികളിൽ
മറക്കാനാവാത്ത ഓർമ്മ മൊട്ടുകൾ
ഞെട്ടറ്റു വീണിടുന്നു നെഞ്ചിനുള്ളിൽ
ഇനിയും വിരിയാത്ത പൂവിനായി ഈ
ചില്ല വെറുതെ എത്രനാൾ കാത്തിടും
ഒരു നഷ്ട സ്വപ്നത്തിൻ്റെ നൊമ്പരം
ഇലകൾ പൊഴിക്കുന്നു
വസന്തസ്വപ്നത്തിനായി