ഫായിസ് അബ്ദുല്ല തരിയേരി
ഞാനൊരു
ചാപ്പിള്ള…
കൂടോത്ര വിത്തിൽ മുളച്ചത്,
ചിതയൊടുക്കുമ്പോൾ വേവാത്തത്,
മുറിയുമ്പോൾ
കരയാത്തതും
കനലെരിഞ്ഞു
ഭ്രാന്ത് വന്നതും.
ഇന്നലെ
മഴ നനഞ്ഞു
മുടി കൊഴിഞ്ഞു ചിതറിയത്.
പകലിന്റെ വികൃതിയും രാവിന്റെ ദാഹവും
ഏതോ മുല മുറിക്കപ്പെട്ടവളുടെ
ശാപം..
കറുത്ത പെണ്ണിന്റെ
പ്രേമം
പച്ചിലയുടെ പിറകെ
വലിച്ചെറിഞ്ഞത്
കാലത്തിന്റെ
നാപ്പിഴ
കുലക്കാത്തത്,കുലുങ്ങാത്തത്
വെറുമൊരു പോഴൻ
അസ്സൽ
കൊണം പിടിക്കാത്തത്….