ഫായിസ് അബ്ദുല്ല തരിയേരി
തനിയെ,
വിജനതയിലേക്ക്
കണ്ണും നട്ടിരിക്കുമ്പോൾ
ഓർമ്മകൾ
ഓടി മറയാനാകാതെ ,
നിഴലാകുന്നുണ്ട്
പാതി വഴിയിൽ….!!
കാലമൊരുക്കിയ
കുമ്പസാരക്കൂടരികിൽ
തല കുനിക്കാനാകാതെ
ഉടഞ്ഞ വള്ളികളെ
തലോടുന്ന ശൂന്യത…!!
ആഴങ്ങളിൽ മുറിവേറ്റതായി,
ചിരി മറന്നതായി,
ഓർമ്മ നഷ്ടപ്പെട്ടതായി
ഒച്ചയില്ലാത്തതായി,
എഴുതാൻ വിട്ടതായി
ആരോ ഒപ്പ് വെച്ചിട്ടു പോയിരിക്കുന്നു..
ഇരുളായ് മാറും
വിധിയിൽ
കാലം കൈ തന്നു മറയുമ്പോൾ ഹൃദയങ്ങൾ അന്യമായിപ്പെയ്തൊഴിയുന്നു…
ഇനിയേത്
തീരമേകിടുമെന്ന്
തനിച്ചാക്കപ്പെട്ട
ഓരോ കരകളും
ചോദിച്ചു കൊണ്ടിരിക്കുമ്പോൾ
നീ എന്തു പറയും??
ഞാൻ എന്തു ചെയ്യും??