മുഹമ്മദ് ഷെമിൽ
അവളോട് ചോദിച്ചു.
“ഇൻസ്റ്റാഗ്രാം ഐ.ഡി എന്താ..?
അവൾ “അടുക്കള” ചൂണ്ടി കാണിച്ചു.
“നിന്റെ പോസ്റ്റുകളും സ്റ്റോറിയുമെവിടെ..”
അവൾ “കരിപിടിച്ച കലവും പാത്രങ്ങളും” ചൂണ്ടി കാണിച്ചു.
“ഇൻബോക്സ് എവിടെ…”
അവൾ “തീൻമേശ” ചൂണ്ടി കാണിച്ചു.
ഭർത്താവും മക്കളും അവിടെയിരിപ്പുണ്ട്.
ഒപ്പം റീപ്ലേയില്ലാത്ത സീൻ ചെയ്ത ഒരുപാട് മെസ്സേജുകളും.