അഭിലാഷ് എം വി
നിഴലുകൾ തുളസികളായി
ഈ ഗന്ധങ്ങൾ ശരീരത്തിൽ കമ്പിളികൾ നെയ്യും
പുതപ്പിനുള്ളിൽ
ആനന്ദത്തിന്റെ കതിരുകൾ
വളരെ ഏറേ
പൊട്ടിയ നിലത്ത്
തുളസി കുഴിച്ചിടാം
പുറത്ത് മഴ കൂടി
കൈകളിൽ മഷിയും
ഉറക്കമങ്ങനെ കൂടുന്നു
മഴ പതിയെ നിന്നൂ
ആകാശത്ത് നക്ഷത്രങ്ങളും
പേടിയില്ലാതെ നടന്നു ചെന്നു
ആദ്യത്തെ രാത്രി ഉദിച്ചു
ഇടക്ക് മെലിഞ്ഞ തുളസിയായി
അതിൽ രാത്രി ഉറുമ്പായി അരിച്ചു
പിന്നെ ഓരോ ഗന്ധവും കറുത്തത്