തോന്നൽ

തോന്നൽ

മുഹമ്മദ് മുസ്താഖ്തീം എം

ക്ഷീണമേറ്റ ശരീരമേ നിൻ ശ്യാമമായ പല സ്നേഹവും
കടൽക്കരയിൽ കടല കൊറിക്കാൻ ചെന്ന ഞാൻ കണ്ടതുമൊരു ഒളിഞ്ഞുനോട്ടം
വെള്ളത്തിൽ കാറ്റ് തിരകളാൽ എഴുതിയത് ഒളിഞ്ഞുനോക്കാൻ തെങ്ങ് തലചെരിക്ക്ണ്
അപ്പുറത്ത് പെണ്ണ് ചുണ്ടുകൊണ്ട് പറയുന്നത് കേൾക്കുന്ന പോലവൻ വിദൂരത്തിരുന്നു ചിരിക്ക്ണ്
രാത്രി കാണാൻ പറ്റില്ല എന്നോർത്ത് അസ്തമയ സൂര്യൻ നോക്കി പൂതി തീർക്ക്ണ്
സമാധാനം തേടി കരയിലിറങ്ങിയ എന്നെ പലരും ചൂഴ്ന്നു നോക്ക്ണ്
തിരിച്ച് വണ്ടിയിൽ കയറിയ എന്നെ സ്ട്രീറ്റ് ലൈറ്റ് വേഗതക്കനുസരിച്ച് നിഴലിട്ട് നിരൂപണം നടത്ത്ണ്
മുമ്പോട്ട് നീങ്ങി പോകുമ്പോൾ പുറകിലേക്ക് പെട്ടിയും കടയും മനുഷ്യനും മാനവരും നീങ്ങി എന്റെ വഴികളിൽ പരിശോധന നടത്ത്ണ്
പലതും ശെരിയല്ലെന്ന് ചൊല്ല്ണ്
മനസ്സ് പറഞ്ഞു, ഒക്കെ തോന്നലാ ഒക്കെ ശരിയാവും അവസാനം റോഡിലിടിച്ച കാറിന്റെ ഉള്ളിലേക്ക് ആർത്തിയോടെ ആയിരം കണ്ണുകൾ ആഴ്ന്നിറങ്ങി
ഒക്കെ തോന്നലാ