ദൈവിക പുരുഷൻ

ദൈവിക പുരുഷൻ

ഡോ.ഡെയ്സൻ പാണേങ്ങാടൻ

നീ അനീതി ചെയ്യുന്നു.
ഞാനോ?
ഞാനതു ചെയ്യില്ലല്ലോ,
കാരണം ഞാൻ നീതിമാനല്ലേ!!

നീ പ്രായ്ചിത്തം ചെയ്യണം.
എനിക്കോ?
എനിക്കതു വേണ്ടല്ലോ,
കാരണം ഞാൻ നല്ലവനല്ലേ!!

നിനക്കു കുറ്റബോധമില്ല.
എനിക്കോ?
എനിക്കതു വേണ്ടല്ലോ,
ഞാൻ നൻമ ചെയ്യുന്നവനല്ലേ!!

നിനക്കു തെറ്റുകൾ പറ്റുന്നുണ്ട്.
എനിക്കോ?
എനിക്കതു പറ്റില്ലല്ലോ,
കാരണം എനിക്കു തെറ്റാവരമില്ലേ!!

നിനക്കു പ്രലോഭനമുണ്ടാകുന്നുണ്ട്.
എനിക്കോ?
എനിക്കതുണ്ടാവില്ലല്ലോ,
കാരണം ഞാൻ യോഗീവര്യനല്ലേ!!

നിനക്കു പ്രകോപനമുണ്ടാകുന്നു.
എനിക്കോ?
എനിക്കതുണ്ടാകില്ലല്ലോ,
ഞാൻ ക്ഷമാശീലനല്ലേ!!

ഞാൻ ദൈവികപുരുഷനല്ലേ !!
നീയ്യോ?
പിശാചിന്റെ സന്തതി,
ബാക്കി കാലം തെളിയിക്കട്ടെ!!