മുനീര്‍വാവ
പ്രാണന് പൊലിയുന്ന
പൈതലിന് ആര്ത്തനാദത്തിലും
‘അച്ഛ’നെന്ന വിളിയാളം ഉയര്‍ന്നിരിക്കാം…
കീറിത്തുടങ്ങിയ ചോരച്ചാലിലും
കുഞ്ഞു മിഴികളിന്‍ തിളക്കമൊന്നു-മ
ച്ഛന്റെ ഹൃദയം തുറന്നതില്ലാ…
തേങ്ങി കരഞ്ഞൊരാ
പൈതലിന് കണ്ണുനീര്
കാണുവാനച്ഛനു കാഴ്ചയില്ലാതെയായ്…
ലഹരിയില്‍ ലയിച്ചൊരാ
ഇരുള്‍മൂടിയ ഹൃദയം
പിഞ്ചോമനതന്‍ ദീനസ്വരവും കേട്ടതില്ലാ…
സ്വപ്നങ്ങളില്‍ വിടര്‍ന്നൊരാ
സുന്ദര സുമങ്ങളെല്ലാം
ലഹരിയില്‍ വീണങ്ങ് പൊലിഞ്ഞു പോയീ..!