നാവ്

നാവ്

കാശിനാഥന്‍

പാതിരാവിന്‍റെ
പച്ചമരച്ചോട്ടില്‍
പാതിവെന്ത്
കവിത
പിടയുന്നു

അന്തമായ
ഗ്രീഷ്മത്തിന്‍റെ
താപം ചൂടി,
ചൂടാറാതെ
കവിത
പഴുക്കുന്നു.

വൃശ്ചികത്തിന്‍റെ
വരണ്ട
തണുപ്പിലും
രാത്രിതെറ്റാതെ
വരുന്ന കാമത്തിലും
നീല
ഞരമ്പ്
ഉണങ്ങുന്നു.

വെന്ത
വാക്കുരുചിച്ചു
നോക്കുന്ന
നീര് വറ്റിയ
നാവ്
തളരുന്നു.