നിദ്രേ നീ

നിദ്രേ നീ

കണിയാപുരം നാസറുദ്ദീൻ

എന്നും എന്നെയുറക്കാനെത്തും
നിദ്രേ ഇന്നെവിടെ പ്പോയ് നീ
ഇങ്ങോട്ടേക്ക് വരുംവഴി നിദ്രേ
എങ്ങോട്ടേക്ക് പറന്നേ പോയ്
ആരെയുറക്കാൻ
പാറിപ്പോകാൻ
എങ്ങനെ ചിറക് കുരുത്തെൻ നിദ്രേ
ഇങ്ങോട്ടേക്ക് വരുംവഴി നിദ്രേ
എങ്ങോട്ടേക്ക് മറഞ്ഞേ പോയ്
നീ മറയും വഴി
നോക്കിയിരിപ്പൂ
അടയാക്കണ്ണുകൾ
നീട്ടിയിരിപ്പൂ
നീയുടനെത്താൻ
നോക്കിയിരിപ്പൂ
എന്നിൽ എത്തുക നിദ്രേ നീ
എന്നുടെ കണ്ണുകളയട്ടെ
ആരെയുമെന്നുമുറക്കീടുംനീ
എന്തേയെത്താൻ
വൈകുന്നു
നിന്നുടെ വഴിയിൽ വീണോ നീ
ആരെയുറക്കി മയങ്ങി പ്പോയ് ?!!