കെ ടി നിഹാൽ
കാടിനൊപ്പം
വീടുണരുന്നു….!
ഉമ്മ നടക്കുന്നതീ
ചപ്പിലൂടെ ചൂലിനെ
തലോടി
ഞാനോ,
ചെരുപ്പിന്റെ ലോകത്ത്
ശബ്ദം കേട്ടില്ലെന്ന്
ഉമ്മ നടിക്കുന്നു
അവിടം സമരം നടക്കുമ്പോൾ
മെതിക്കുന്നവന്റെ
കാഴ്ച
മൂടും വിധം
കണ്ണു നിറയുകയും
സന്തോഷിക്കുകയും ചെയ്യും
സങ്കടങ്ങളെ താങ്ങാനാവാത്ത കുയിൽപ്പാട്ട്
സന്തോഷത്തെ തലോടനാവാത്ത
ചിവിടുകളുടെ കരച്ചിൽ
ഇതോടെ
ഇരുലോകം നിശബ്ദമായി
ശബ്ദിക്കുന്നു