അഖിൽ എം എസ്
അഷിമയുടെ പഴയ കുപ്പായങ്ങള്‍ അടുക്കി പെട്ടിയിലേക്ക് വയ്ക്കുമ്പോള്‍ അസാധാരണമായ ഒരു ചോദ്യം അവള്‍ ചോദിച്ചു
എന്നും പൊട്ടിച്ചിരിക്കാറുള്ള അമ്മയുടെ കഴുത്തില്‍ ഓടിവന്ന് തൂങ്ങുന്ന അഷിമയേയല്ലായിരുന്നു
അമ്മേ ഞാന്‍ ചെറിയ കുട്ടിയല്ലേ ,,,,,ന്താ അമ്മേ അല്ലേ
ഇങ്ങനെയൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ തല കുലുക്കിക്കൊടുക്കെണ്ടാതാണ് ,,,,
അപ്പോഴേ അവള്‍ക്ക് സന്തോഷമാകൂ എന്ന് എനിക്ക് നന്നായി അറിയാം ….
കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങള്‍ ഒരുമിച്ച് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കാണാന്‍ പോയപ്പോള്‍ അവളിളില്‍ ഉണ്ടായേക്കാവുന്ന
കൌതുകങ്ങളുടെ ചെറു മൊട്ടുകള്‍ പതുക്കെ വിരിയുമെന്ന്‍ എനിക്ക് തോന്നി
അഷിമയുടെ പതിമൂന്ന് വര്‍ഷങ്ങള്‍ ഞാന്‍ ഓര്‍ത്തുപോയി ,.,,,,
അവളുടെ ചെറിയ കണ്ണുകള്‍ കറുത്ത ഞാവല്‍പ്പഴങ്ങള്‍ പോലെ തോന്നിച്ച ,,,ചുവന്ന ചുണ്ടുകള്‍ നേര്‍ത്ത തേനിന്‍റെ മഞ്ഞ പോലെ തോന്നിച്ച ആ ദിവസം തൊട്ട് ഇടക്ക് ഞാനോര്‍ക്കും
ഉച്ചിയിലെ മുടി മുകളിലേക്ക് ഒരു കല്പ വൃക്ഷം പോലെ തോന്നിപ്പിക്കുന്ന രീതിയില്‍ കെട്ടിവച്ച് മുഖത്ത് പൌഡറും പൂശി
വാരാന്തയിലെ കസേരയില്‍ ഇരിക്കുന്ന കുട്ടിയായ അഷിമ……
ഇന്നലെ അവളുടെ വയര്‍ വേദനിക്കുന്നെന്നു പറഞ്ഞപ്പോള്‍ പിന്നീട് നേര്‍ത്ത രക്തത്തുള്ളികള്‍ ശരീരത്തെ ആദ്യമായി
നനച്ചപ്പോള്‍ കുഞ്ഞഷിമയെ ചേര്‍ത്തുപിടിച്ച്,,,,,,എന്‍റെ കുട്ടി വലുതായിപ്പോയല്ലോ എന്നൊക്കെ പറഞ്ഞപ്പോള്‍
അവള്‍ക്ക് സങ്കടമാണ് വന്നത്
അവള്‍ മുഖം വീര്‍പ്പിച്ചു ……
അവള്‍ സാധാരണ പെണ്‍കുട്ടിയേ അല്ലായിരുന്നുവെന്നു എനിക്ക് തോന്നിപ്പോകും
ചിലപ്പോള്‍ അതൊക്കെ സത്യവുമായിരുന്നു …
ഋതുമതി ആകുമ്പോള്‍ ഉണ്ടാകാറുള്ള സന്തോഷം മൊത്തം പ്രമോദിന്‍റെ അമ്മക്കായിരുന്നു
പ്രമോദിന്‍റെ അമ്മ അപ്പോഴേ എന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ ഫോണ്‍ ചെയ്യലുണ്ടായി ,,,,
എനിക്കും പ്രമോദിനും മകള്‍ക്കുണ്ടാകുന്ന ജൈവിക മാറ്റം എന്നതില്‍ കവിഞ്ഞുള്ള ജിജ്ഞാസ തീരെ ഇല്ലെന്നു തന്നെ പറയാം
അവള്‍ എങ്ങനെയിരിക്കുന്നു എന്ന് മാത്രമാണ് അവളുടെ അച്ഛന്‍ ചോദിച്ചത്
അഷിമ സുഖമായിരിക്കുന്നു ഞാന്‍ അത്രയേ പറഞ്ഞുള്ളൂ
നേര്‍ത്ത പുരികങ്ങളില്‍ പെന്‍സില്‍ കൊണ്ട് കറുപ്പിക്കുമ്പോള്‍ ഞാന്‍ ഒളിഞ്ഞു നിന്ന് അവള്‍ കാണ്‍കെ തന്നെ നോക്കാറുണ്ട് ..
കവിളുകളില്‍ തുടുത്തുരുണ്ടുവരുന്ന നാണവും ഒരു സ്ത്രീയില്‍ ജന്മ സിദ്ധമായ സ്ത്രൈണതയും ഇടയ്ക്ക് വന്നുപോകുമ്പോഴും
അവള്‍ പഴയ കുട്ടി തന്നെ ,,,
പാഡ് ആദ്യമായി വയ്ക്കുന്നതിന്റെ അസ്വസ്ഥതകളും ഇടയ്ക്ക് ഒഴുകിപ്പോകുന്ന രക്തത്തെപ്പറ്റിയുള്ള ചോദ്യങ്ങളും
കഴിഞ്ഞാല്‍ അവള്‍ ചോദിക്കുന്നത് അമ്മേ ഇനി ഞാന്‍ പഴയതുപോലെ അല്ലേയെന്നാണ്…..
അവളെ നോക്കി പൊട്ടിച്ചിരിച്ച് പഴയ കുട്ടി തന്നെയെന്ന് വീണ്ടും വീണ്ടും പറയുമ്പോഴും
അവള്‍ക്ക് കിട്ടുന്ന കൊഞ്ചലും സ്നേഹവും ഒരു മുതിര്‍ന്ന കുട്ടിയോടെന്ന പോലെ പരിവര്‍ത്തനം ചെയ്യുമോയെന്നു അഷിമക്ക് പേടിതന്നെയാണ്
ചുറ്റും പലഹാരങ്ങളും ചെറിയ സ്വര്‍ണ മോതിരങ്ങളുമായി ചെറിയമ്മ മാരും ഏട്ടത്തിമാരും ചുറ്റിലും കൂടുമ്പോള്‍
അഷിമ തന്നെത്താന്‍ വിചാരിച്ചിരിക്കണം ഇനി ഞാന്‍ വലിയ കുട്ടിയാണെന്ന് ,,,,
അവളുടെ കുഞ്ഞ് കുപ്പായങ്ങള്‍ ഓരോന്നായി പെട്ടിയില്‍ വച്ച് അടക്കുമ്പോള്‍ കണ്ണുകള്‍ നിറച്ച് അഷിമ എന്നെ ത്തന്നെ നോക്കുന്നുണ്ടായിരുന്നു
അവളെ ചേര്‍ത്തു പിടിച്ച് ആ കുട്ടിയിലെ നിഷ്കളങ്കതയെ ഒപ്പിയെടുത്ത്
ഏയ് കുട്ടാ പെണ്‍കുട്ടികള്‍ ഇങ്ങനെയായാലോ എന്ന് ചോദിച്ച് ഒരു ചിരി വരുത്തി
മകളുടെ ആദ്യ ആര്‍ത്തവം ഒരു നനുത്ത കഥ പോലെ അവസാനിപ്പിക്കാന്‍ ശ്രമിച്ച്..
ചെറിയ സങ്കടം നേര്‍പ്പിച്ച് മുടിയുടെ കേട്ടഴിക്കട്ടെ എന്നുപറഞ്ഞ് അവളെ പതുക്കെ തിരിച്ചു നിര്‍ത്തി നീണ്ടു കൊലുന്നനെയുള്ള മുടിയിഴയിലൂടെ ചീപ്പുകൊണ്ട് കോതിക്കൊണ്ടിരുന്നു …
മുറ്റത്തെ നീല മന്ദാരത്തിന്‍റെ മന്ദഹാസം നോക്കി അഷിമ കുറേ അന്നങ്ങനെ നിന്നു തന്നു …