പട്ടുസാരി

പട്ടുസാരി

കെ.വി.ആർ ദേവ്

കുപ്പിവളയുടെ നാണം
ചിന്നിച്ചിതറി.
കൈപിടിച്ചവൾ സ്വപ്‌നം
കാണാൻ തുടങ്ങി.
പട്ടുടുത്ത് പൊട്ടുതൊട്ട്
അവൾ കൊച്ചമ്മയായി.
കഞ്ഞി തിളയ്ക്കുന്ന
പുകയിലും കണ്ടത്
കരിപിടിച്ച,ഈടുനിൽക്കുന്ന
മഞ്ചാടി സ്മരണകൾ !