പടർന്ന് പിടിച്ച പന്തൽ

പടർന്ന് പിടിച്ച പന്തൽ

സിനാൻ കെ പൊന്മുണ്ടം

മണ്ണിൽ ലയിച്ച് പിടിച്ച്
ഹൃദയത്തിൻ നനവേകാതെ
മുടഞ്ഞ ഓല പോൽ
മേച്ച ചെറുകുടിലിൽ
നൂലുകളായ് ചുറ്റി നിൽക്കുന്ന
മുല്ലപ്പൂവള്ളികൾ .
ഞാനവയ്ക്കിടയിൽ
വിശ്രമമെന്നകാവ്യമൊഴിക്കി.
സുഗന്ധം മൂക്കിന് മുന്നാരത്തേക്ക്
ആഞ്ഞുകേറിയതിൽ
കുടിലിൻ മുമ്പിൽ
നാലു മൂലകളുള്ള കതകുറപ്പിച്ച്
വലിയവനെന്ന എന്നെ
ഉറക്കിൽ മുഴുക്കി വിട്ടു.
ഉണരുക എന്ന കാവ്യം
എന്നെ ക്ഷണിചുവെങ്കിലും
അതിൽ ലയിക്കാതെ
സ്വപ്നലോകത്തേക്ക് മടങ്ങി.