അഭിലാഷ് എം വി
പശുവിന്റെ നിറങ്ങൾ പലതാണ്
പെട്ടെന്നായിരുന്നു വിറകിന്നിടയിലെ പട്ടിണി
വണ്ടിക്കിടയിൽ നായക്ക് മാളമുണ്ട്
പലരും തിരിഞ്ഞു നോക്കി പോയി
സുര്യന് ശാസ്ത്രീയത
കൂടുതലാണ്
വഴികൾ കൂടിയിരുന്നില്ല
ശബ്ദത്തിനടിയിൽ സ്വപ്നങ്ങൾ നഷ്ടപ്പെട്ടു
അങ്ങിനെ ഒരു നാട് ഉണർന്നു
ചെളിക്കുളങ്ങൾ കായലായി
മരം മുറിയുന്ന ശബ്ദം
വെള്ളം ചാടുന്ന വികാരം
പലയിടത്തും ചാണകങ്ങൾ
മുമ്പോട്ടുള്ള വഴി പെട്ടെന്നായിരുന്നു