സുമി
ഓരോ സൂര്യാസ്തമയത്തിലും-
ഞാനെന്റെ ഖബർ
കാണുന്നു.
ഉറങ്ങാതെ കിടക്കുന്ന
ചൂടുള്ള ആ രാത്രികളിൽ
എന്നിൽ കവിത പിറക്കുന്നു,
ആശയങ്ങൾ
കുമിഞ്ഞുകൂടി
ഭൂഗർഭത്തിന്റെ
അങ്ങേതലം വരെ –
എന്നെ കൊണ്ടെത്തിക്കുന്നു.
പക്ഷേ,
ഞാനെങ്ങനെ എഴുതും!?
പാരാലിസിസിന്റെ സുഖമുള്ളൊരു
നിശ്ചലത എന്നെ –
വന്നു പൊതിഞ്ഞിട്ടുണ്ടാകും!!