പിന്നെയാവാം

പിന്നെയാവാം

എൻ എം അർഷദ്

അകത്തിരുന്ന് മടുത്തു
അയൽവാസികളെയൊക്കെ കാണാം.
പിന്നെയാവാം.

കൊഴുപ്പൊക്കെ കൂടിയിട്ടുണ്ട്
ഒന്നിറങ്ങി
നടക്കാം .
പിന്നെയാവാം.

കരഞ്ഞു മടുത്തു
ഒന്ന് ചിരിച്ചു നോക്കാം.
പിന്നീടാവാം.

സുഖിച്ചു മടുത്തു
എന്തെങ്കിലും
ത്യജിക്കാം.
പിന്നെയാവാം.

ഒടുവിൽ
ആളുകളും പറയാൻ തുടങ്ങി
വൈകിപ്പിക്കണ്ട
നാറാൻ തുടങ്ങിയിട്ടുണ്ട്