സ്റ്റെറിൻ സ്റ്റാൻലി
ചിരിക്കണം പുഞ്ചിരിക്കണം…
ഈ പുഞ്ചിരി അഭിനയമാണെന്ന് എനിക്കും നിനക്കുമറിയാം.
ചിരിവരുത്തി കാട്ടുന്ന മുഖത്തിനറിയാം.
പൊള്ളയാണെന്ന് മനസിനറിയാം…
ചുറ്റുമുള്ള പലർക്കുമറിയാം..
എങ്കിലും ചിരിക്കണം. ആർത്തു ചിരിക്കണം..
വിങ്ങലമർത്തിയ ഇടനെഞ്ചിനറിയാം..
വഴി പിരിഞ്ഞുപോയ കാറ്റിനറിയാം..
പെയ്തൊഴിഞ്ഞ മഴയ്ക്കുമറിയാം..
പുഞ്ചിരിക്ക് ശക്തി പോരെന്ന്..
എങ്കിലും ചിരിക്കണം
പുഞ്ചിരിക്കണം..
വാടി വീണ പൂവിനറിയാം
അസ്തമിച്ച സൂര്യനറിയാം
ഉണർന്നെണീറ്റ ചന്ദ്രനറിയാം
ഈ പുഞ്ചിരിക്ക്
വെളിച്ചമില്ലെന്ന്..പക്ഷെ
ചിരിക്കണം പുഞ്ചിരിക്കണം..
തിരശീല വീഴുമ്പോ
ശുഭമെന്നു എഴുതിക്കാട്ടാൻ
ഇനിയും പുഞ്ചിരി തുടരണം..